വാഷിംഗ്ടൺ։ കൊവിഡ് പരിശോധനയിൽ ഇന്ത്യയുമായി അമേരിക്കയെ താരതമ്യം ചെയ്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുവരെ 60 ദശലക്ഷം ആളുകളുടെ കൊവിഡ് പരിശോധനകളാണ് അമേരിക്കയിൽ നടത്തിയത്. ഇത് മറ്റ് ഏത് രാജ്യത്തേക്കാളും ആറ് മടങ്ങ് അധികമാണ്. ഇന്ത്യയിൽ 11 ദശലക്ഷം പരിശോധനകൾ മാത്രമാണ് നടത്തിയത്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെയ് മക്ഇനാനി കഴിഞ്ഞദിവസം നടത്തിയ വാർത്താ സമ്മേളനത്തിലും
ഇക്കാര്യം പരാമർശിച്ചിരുന്നു.ഞങ്ങൾ അഞ്ച് മുതൽ 59 ദശലക്ഷത്തിലധികം പരിശോധനകൾ നടത്തിയിട്ടുണ്ട്; ഇന്ത്യ 14-ാം സ്ഥാനത്താണ്, വെറും 14 ദശലക്ഷം ടെസ്റ്റുകൾ. അതിനാൽ അവിടെ വളരെ വ്യത്യാസമാണ് സ്ഥിതി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം, ഐ.സി.എം.ആർ ഇന്നലെ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിൽ 1,81,90,382 പരിശോധനകളാണ് നടത്തിയിരിക്കുന്നത്.