തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ ഇന്നും നാളെയും കടലിൽ പോകരുതെന്നാണ് പ്രത്യേക നിർദേശം. ശക്തമാകാനാണ് സാദ്ധ്യത.
സംസ്ഥാനത്ത് കാലവർഷവും സജീവമാവുകയാണ്. നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയാനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശമില്ല.
പ്രത്യേക ജാഗ്രതാ നിർദേശം
01-08-2020 മുതൽ 05-08-2020 വരെ തെക്ക്-പടിഞ്ഞാറൻ അറബിക്കടലിലും മദ്ധ്യ അറബിക്കടലും മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, മദ്ധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ ( ആഗസ്റ്റ് 4 മുതൽ 5 വരെ) എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനാണ് സാദ്ധ്യത.
യെല്ലോ അലർട്ട്
2020 ഓഗസ്റ്റ് 1 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
2020 ആഗസ്റ്റ് 2 : ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
2020 ആഗസ്റ്റ് 3 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
2020 ആഗസ്റ്റ് 4 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
2020 ആഗസ്റ്റ് 5 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർകോട്