വാഷിംഗ്ടൺ: അമേരിക്കയിലെ അലാസ്കയിൽ രണ്ടുചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. യു.എസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗവും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തെ കോൺഗ്രസിനെ പ്രതിനിധീകരിക്കുന്ന ഗാരി നോപ്പ് ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇദ്ദേഹം മാത്രമായിരുന്നു അപകടത്തിൽപെട്ട ഒരു വിമാനത്തിൽ യാത്രക്കാരനായി ഉണ്ടായിരുന്നത്. സൗത്ത് കരോളിനയിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു രണ്ടാമത്തെ വിമാനത്തിലെ യാത്രക്കാർ. കെനായി പെനിൻസുലയിലെ നഗരമായ സോൾഡോട്ട്നയിലെ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. ഇരുവിമാനങ്ങളിലും ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപ്പോർട്ടുകൾ.