ഇന്ന് രാവിലെ മുതൽ വെയിലത്തും മഴയത്തും പാമ്പിനെ പിടികൂടാനുള്ള ഓട്ടത്തിലായിരുന്നു വാവ.രാത്രിയോടെ കൊല്ലം ജില്ലയിലെ വാളകം കഴിഞ്ഞു പത്തനാപുരം പോകുന്ന വഴി മലയോര മേഖലയായ പറങ്കിമുകൾ എന്ന സ്ഥലത്താണ് പാമ്പിനെ പിടികൂടാനായി എത്തിയത്. പാവപ്പെട്ടവർ താമസിക്കുന്ന ഒരു കോളനി, പാവപ്പെട്ടവരുടെ വീടുകളിൽ നിന്നാണ് വാവയ്ക്കു കൂടുതൽ കോളുകൾ എത്തുന്നത്. ഇവിടെ ഒരു വീട്ടിലെ വീട്ടമ്മ തുണിയെടുക്കാൻ അലമാര തുറന്നപ്പോൾ അകത്തു ഒരു പാമ്പ് അങ്ങനെയാണ് വാവയെ വിളിച്ചത്.
വീടിനകത്തെ റൂമിൽ കയറിയ വാവ അലമാര തുറന്ന് പാമ്പിനെ പിടികൂടി. തുടർന്ന് കൊല്ലം ജില്ലയിലെ ഒരുവീട്ടിലാണ് വാവ പാമ്പിനെ പിടികൂടാൻ എത്തിയത്. വീടിന്റെ പുറകുവശത്തു സ്ഥിരമായി വീട്ടമ്മ ഒരു മൂർഖൻ പാമ്പിനെ കാണുന്നു. രണ്ടാഴ്ച്ച മുന്നെ ഒരു കോഴിയെ മൂർഖൻ കൊന്നു. ഇടക്കിടക്ക് കോഴിക്കൂട്ടിൽ കയറി മുട്ടയും വിഴുങ്ങാറുണ്ട് ,എന്തായാലും പാമ്പിനെ കണ്ട മാളം വാവ പൊളിച്ചു തുടങ്ങി ,കുറച്ചു മണ്ണ് മാറ്റിയപ്പോൾ തന്നെ മൂർഖനെ കണ്ടു ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്