pink-police

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പിങ്ക് പൊലീസ് സംവിധാനം തത്ക്കാലം നിർത്തിവച്ചു. പിങ്ക് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥയ്ക്ക് കൊവിഡെന്ന് സംശയിക്കുന്നതിനെ തുടർന്നാണ് നടപടി. ഇതേ തുടർന്ന് പിങ്ക് പൊലീസിലെ 16 അംഗങ്ങളെ നിരീക്ഷണത്തിലാക്കി. രോഗബാധയുണ്ടെന്ന് സംശയിക്കുന്നയാളുടെ ശ്രവം പരിശോധനക്ക് അയച്ചു.

അതേസമയം കോഴിക്കോട് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്‌തു. കോഴിക്കോട് പെരുവയൽ സ്വദേശി രാജേഷാണ് (45) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. കിടപ്പ് രോഗിയായ രാജേഷിന് ഈ മാസം 20നാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14 നാണ് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് വൃക്കസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.