സുനിൽ ഇബ്രാഹിം രചനയും സംവിധാനവും നിർവഹിക്കുന്ന റോയ് എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്നു.വെബ് സോൺ മുവീസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. റിയാലിറ്റീസ് ഒഫ് യെസ്റ്റർഡേ എന്നാണ് ടാഗ്. ജയേഷ് മോഹൻ ഛായാഗ്രഹണവും മുന്ന സംഗീത സംവിധാനവും നിർവഹിക്കുന്നു. ഗാനങ്ങൾ വിനായക് ശശികുമാർ, .അതേസമയം നിവിൻ പോളി നായകനായി അഭിനയിച്ച ചാപ്റ്റേഴ്സാണ് സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത ആദ്യ ചിത്രം.രണ്ടാമത് ചിത്രമായ അരികിൽ ഒരാളിലും നിവിൻ പോളിയായിരുന്നു നായകൻ. വൈ എന്ന ചിത്രത്തിനുശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് റോയ്.