kohli-tamanna

ചെന്നൈ : ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിൽ അഭിനയിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കൊഹ്‌ലിയെയും നടി തമന്നയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽഅഭിഭാഷകന്റെ ഹർജി.

ഓൺലൈൻ ചൂത് കളിക്കാനുള്ള ആപ്പുകൾ നിരോധിക്കാൻ കോടതി നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യമുന്നയിച്ചു. യുവാക്കളെ ആകർഷിക്കാൻ കൊഹ്‌ലിയെയും തമന്നയെയും പോലുള്ള താരങ്ങളെ ഉപയോഗിക്കുകയാണ്. ഓൺലൈൻ ചൂതാട്ടത്തിൽ പണം നൽകാൻ സാധിക്കാതിരുന്നതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹർ‌ജിയെത്തിയത്. കേസ് വാദം കേൾക്കുന്നതിനായി ചൊവ്വാഴ്ചത്തേക്കു മാറ്റിവച്ചു.