covid-vaccine-russia

മോസ്കോ: റഷ്യ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിന്റെ ക്ളിനിക്കൽ പരീക്ഷണഘട്ടം പൂർത്തിയായെന്നും ഒക്ടോബറിൽ രാജ്യത്ത് കൂട്ട വാക്സിനേഷൻ കാമ്പെയിൻ നടത്തുമെന്നു റഷ്യൻ ആരോഗ്യമന്ത്രി മിഖായിൽ മുറഷ്കോ.

'മോസ്കോയിലെ സംസ്ഥാന ഗവേഷണ കേന്ദ്രമായ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് കൊവിഡ് പ്രതിരോധ വാക്സിന്റെ ക്ളിനിക്കൽ പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കി. വാക്സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ഡോക്ടർമാർ ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കും അദ്ധ്യാപകർക്കുമാണ് വാക്സിൻ നൽകുക.ഒക്ടോബറിൽ കൂട്ട വാക്സിനേഷൻ കാമ്പെയിൻ സംഘടിപ്പിക്കും. - ആരോഗ്യമന്ത്രി പറഞ്ഞു.