gem

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ വർദ്ധിച്ച് 40,​160ൽ എത്തി. 20 രൂപ ഉയർന്ന് 5,​020 രൂപയാണ് ഗ്രാം വില. ജൂലായ് 31നാണ് ആദ്യമായി പവൻവില 40,​000 രൂപയും, ഗ്രാം വില 5,​000 രൂപയും കടന്നത്. രാജ്യാന്തര വില ഇന്നലെ ഔൺസിന് 18.61 ഡോളർ വർദ്ധിച്ച് 1,​975.69 ഡോളറിൽ എത്തിയിട്ടുണ്ട്.

കൊവിഡ് വാക്‌സിൻ കണ്ടെത്താൻ വൈകിയാൽ,​ രാജ്യാന്തര വില ഈ വർഷം തന്നെ 2,​000 ഡോളർ ഭേദിക്കും. പവൻ വില 50,​000 രൂപയും കടന്നേക്കും.