pic

ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് 1118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിമുപ്പത്തിയാറായിരം കടന്നു. 26 പേരാണ് ഇന്ന് ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,963 ആയി. 1,22,131 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. ഡൽഹിയിൽ കൊവിഡ് രോഗമുക്തി നേടുന്നവരുടെ ശതമാനം 89.33 ആയി.

അതേസമയം രാജ്യത്തെ മുഴുവൻ കൊവിഡ് കേസുകളുടെ എണ്ണം 16,38,871 ആയി. ഒരു ദിവസം രോഗം സ്ഥിരീകരിച്ച ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുളളത്. 55,079 പേർക്കാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് രോഗം ബാധിച്ചത്. 779 പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്തെ കൊവിഡ് മരണനിരക്ക് ദിനംപ്രതി കുറഞ്ഞ് വരികയാണെന്നും മരണനിരക്ക് ഇപ്പോൾ 2.18 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.