pic

കൊച്ചി: എറണാകുളത്ത് കുഴഞ്ഞുവീണു മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫോർട്ട്‌ കൊച്ചി തുരുത്തി സ്വദേശി കെ.എ ബഷീർ (62) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ബഷീർ ഫോർട്ട്‌ കൊച്ചിയിലെ വീട്ടിൽ കുഴഞ്ഞു വീണത്. ബഷീറിന് രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. പ്രദേശം കണ്ടെയ്‌ൻമെന്റ് സോൺ ആയതിനാൽ ഇയാൾ 13 ദിവസമായി പുറത്ത് പോയിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.


തൃശൂരിൽ രണ്ട് ദിവസം മുമ്പ് മരിച്ചയാൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രനാണ് രോഗം സ്ഥിരീകരിച്ചത്.ശ്വാസകോശ ക്യാൻസർ രോഗിയായിരുന്നു ഇദ്ദേഹം. മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.പാലക്കാട് ജില്ലയിൽ ക്യാൻസർ ചികിത്സയിലിരിക്കെ മരിച്ച യുവതിക്കും കൊവിഡ് പോസിറ്റീവാണെന്ന്
തെളിഞ്ഞിട്ടുണ്ട്. വാണിയംകുളം സ്വദേശിയായ സിന്ധു(34)വിനാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് സിന്ധു മരിച്ചത്.