mask-nan-with-covid-curry

ജോധ്പൂർ: എവിടെ തിരിഞ്ഞാലും കൊവിഡ് വാർത്തകൾ... മുഖത്താകട്ടെ മാസ്കും. എന്നാ പിന്നെ ഭക്ഷണത്തിലും അതായാലോ.

രാജസ്ഥാനിലെ ജോധ്പൂരിലുള്ള വേദിക് റസ്റ്റോറന്റിൽ ചെന്നാൽ മാസ്കിൽ കൊവിഡ് ഒഴിച്ച് കുഴച്ചടിക്കാം...

മാസ്ക് നാനും കൊവിഡ് കറിയുമാണ് ഇവിടുത്തെ സ്പെഷ്യൽ. കൊവിഡും ലോക്ക്ഡൗണും കാരണം ജനങ്ങൾ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ എത്തുന്നത് വിരളമാണ്. അതിനാൽ ഹോട്ടലുകളെല്ലാം നഷ്ടത്തിലാണ്. ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ ജനങ്ങളെ തിരികെ ഹോട്ടലിലെത്തിക്കാനാണ് കൗതുകമുള്ള വിഭവം തയ്യാറാക്കിയത്. ബട്ടർ നാൻ മാസ്‌ക് രൂപത്തിലും മലായ് കൊഫ്താ കറിയിലെ കിഴങ്ങും പനീറും കൊണ്ടുണ്ടാക്കുന്ന കൊഫ്ത, കൊറോണ വൈറസിന്റെ രൂപത്തിലുമാക്കിയപ്പോൾ സംഗതി വൈറൽ. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുമായി നിരവധിപ്പേർ ഇത് ഷെയർ ചെയ്തു. ലോകത്തിൽ ആദ്യമായി ഇത്തരം ഒരു വിഭവപരീക്ഷണം നടത്തി വിജയമായതിന്റെ ആഹ്ളാദത്തിലാണ് ഹോട്ടൽ അധികൃതർ.