തിരുവന്തപുരം: ജില്ലാ കളക്ടറുടെ പേരിലുള്ള സർക്കാർ അക്കൗണ്ടിൽ നിന്ന് രണ്ടു കോടി രൂപ വെട്ടിക്കാൻ ട്രഷറി ജീവനക്കാരൻ ഉപയോഗിച്ച തന്ത്രം ഇങ്ങനെയാണ്.
1. കളക്ടറേറ്രിലിൽ നിന്ന് ചെക്ക് പ്രസന്റ് ചെയ്തെന്ന വ്യാജേന സോഫറ്ര് വെയറിൽ കയറി വിശദാംശങ്ങൾ പൂരിപ്പിച്ചു. നേരത്തെ വരുന്ന ചെക്ക് നമ്പരുകളൊക്കെ അറിയാവുന്നതു കൊണ്ട് ഇതു സാദ്ധ്യമായി. തുടർന്ന് വ്യാജ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ച് ചെക്കിന് അംഗീകാരം നൽകി
2. വെട്ടിച്ചെടുത്ത രണ്ടു കോടിയിൽ 60 ലക്ഷം രൂപ ഭാര്യയുടെ അക്കൗണ്ടിലേക്കും ബാക്കി തന്റെ തന്നെ മറ്ര് ബാങ്ക് അക്കൗണ്ടുകളിലേക്കും മാറ്റി. ശേഷം, കളക്ടറുടെ ചെക്കിൽ പണം അയച്ച പ്രക്രിയ റദ്ദാക്കിയതായി കാണിച്ചു
3. സാധാരണ ഗതിയിൽ ചെക്ക് വഴി ഇടപാട് നടത്തിയാൽ പിന്നീട് തെറ്ര് കണ്ടെത്തിയാൽ പോലും റദ്ദാക്കാനാകില്ല. എന്നാൽ ട്രഷറി സോഫ്റ്ര് വെയറിൽ ഇങ്ങനെ ചെയ്യാൻ കഴിയുമെന്ന പഴുതുപയോഗിച്ച് ചെക്ക് റദ്ദാക്കാനായി
4. ഇതോടെ കളകടറുടെ അക്കൗണ്ടിൽ പണം കുറഞ്ഞതായി കാണിക്കാതെ തന്നെ തന്റെ അക്കൗണ്ടിലേക്ക് രണ്ടു കോടി രൂപ വന്നു. കളക്ടറുടെ അക്കൗണ്ടിൽ വ്യത്യാസം കാണാത്തതു കൊണ്ട് തട്ടിപ്പ് പുറത്തുവരില്ലെന്നാണ് കരുതിയത്.