മുംബയ്: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം സംബന്ധിച്ചുയരുന്ന വിവാദങ്ങളിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് താരത്തിന്റെ സഹോദരി ശ്വേത സിംഗ്.ശ്വേത, തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അഭ്യർത്ഥന നടത്തിയിരിക്കുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ഉയർന്നു വരുന്ന സാഹചര്യത്തിൽ കൂടിയാണ് സുശാന്തിന്റെ സഹോദരി പ്രധാനമന്ത്രിയുടെ ഇടപെടൽ അഭ്യർത്ഥിച്ചിരിക്കുന്നത്. 'ഞാൻ സുശാന്ത് സിംഗ് രാജ്പുതിന്റെ സഹോദരിയാണ്.കേസുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും അടിയന്തരമായി പരിശോധിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്.ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾ വിശ്വസിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ ശ്വേത കുറിച്ചു.