തിരുവനന്തപുരം:കാറപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അക്കൗണ്ട് ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യുശാഖയിലായിരുന്നു. ബെൻസ് കാർ വാങ്ങാൻ 70ലക്ഷത്തിന്റെ വായ്പ അനുവദിച്ചപ്പോഴാണ് അദ്ദേഹം മരിച്ചത്. ബാലുവിന്റെ മാനേജരും സ്വർണക്കടത്ത് കേസ് പ്രതിയുമായ വിഷ്‌ണു സോമസുന്ദരത്തിന്റെ അക്കൗണ്ടും ഇവിടെത്തന്നെ. ബാലുവിന്റെ മരണത്തിനു പിന്നിൽ സ്വർണക്കടത്ത് ബന്ധം ഉണ്ടോ എന്ന് സി.ബി.ഐ അന്വേഷിക്കുകയാണ്.
സ്വപ്നയുടെ പണത്തിന്റെ വഴികൾ
എയർഇന്ത്യ സാറ്റ്സിൽ 20,000 രൂപയ്ക്കടുത്തായിരുന്നു സ്വപ്നയുടെ ശമ്പളം. കോൺസുലേറ്റിലും സ്പേസ് പാർക്കിലും ഒരു ലക്ഷത്തിലേറെ ശമ്പളം
തലസ്ഥാനത്ത് ഫ്ലാറ്റ് സമുച്ചയവും നഗരമദ്ധ്യത്തിൽ ഭൂമിയും. കണ്ണേറ്റുമുക്കിൽ വീട് നിർമ്മിക്കുന്ന സ്ഥലം അച്ഛൻ സുരേഷിന്റെ മരണശേഷം കിട്ടിയെന്നാണ് മൊഴി.
അറ്റാഷെയുടെ സഹകരണത്തോടെ നടത്തിയ റിയൽഎസ്റ്റേറ്റ് ഇടപാടുകൾ സർക്കാരുമായി ബന്ധമുള്ള ചില ഇടപാടുകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. തെളിവുകൾ കണ്ടെത്തിയാൽ ശിവശങ്കറിനുമേൽ അഴിമതിക്കുറ്റം വരും.