വയനാട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സംഭവിച്ചു. വയനാട് പേര്യ സ്വദേശിയായ റെജിയാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. ഇദ്ദേഹത്തിന് 45 വയസായിരുന്നു. ഇദ്ദേഹം രോഗബാധ മൂലം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏതാനും നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണങ്ങളുടെ എണ്ണം 82 ആയി ഉയർന്നിരിക്കുകയാണ്. നിലവിൽ 0.33 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്.
വയനാട് സ്വദേശിയുടേത് കൂടാതെ ഇന്ന് എട്ട് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്‌റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചൽ (81), കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ റഹ്മാൻ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച് സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രൻ (59) എന്നിവരും രോഗം മൂലം സംസ്ഥാനത്ത് മരണപ്പെട്ടിരുന്നു.