ജംഷഡ്പൂർ: ഐ.എസ്.എൽ പുതിയ സീസണിന് മുന്നോടിയായി ചെന്നൈയിൻ എഫ്.സിയുടെ പരിശീലകൻ ഓവൻ കോയലിനെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ച് ജംഷഡ്പൂർ എഫ്.സി. രണ്ട് വർഷത്തെ കരാറിനാണ് കോയലിനെ ജംഷഡ്പൂർ റാഞ്ചിയത്. സ്കോട്ട്ലൻഡ്കാരനായ കോയലുമായി ഒരു വർഷത്തെ കരാറിന് ചെന്നൈയിൻ ശ്രമിച്ചെങ്കിലും അദ്ദേഹം ദീർഘകാല കരാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് പിന്മാറുകയായിരുന്നു. സ്പാനിഷ് പരിശീലകൻ അന്റോണിയോ ഇറിയോൻഡോയുടെ പകരക്കാരനായാണ് 54 കാരനായ കോയൽ ജംഷഡ്പൂരിന്റെ പരിശീലക സ്ഥാനം ഏറ്രെടുക്കുന്നത്.