സൂഫിയും സുജാതയ്ക്കും പിന്നാലെ മലയാള സിനിമയില്‍ വീണ്ടും ഓണ്‍ലൈന്‍ റിലീസ്. എസ്.അഭിലാഷ് സംവിധാനം ചെയ്ത "കൊന്നപ്പൂക്കളും മാമ്പഴവും" എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. മെയിൻസ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്ഫോം വഴിയാണ് ചിത്രത്തിന്റെ റിലീസ്. ഓണ്‍ലൈന്‍ റിലീസിനെ ചൊല്ലി മലയാള സിനിമയില്‍ വലിയ വിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും ഓണ്‍ലൈന്‍ റിലീസ് വഴി സിനിമ എത്തുന്നത്. ചിത്രം ആഗസ്റ്റ് എട്ടാം തീയതി റിലീസ് ചെയ്യും.
കുട്ടികളുടെ അവധിക്കാലമാണ് "കൊന്നപ്പൂക്കളും മാമ്പഴവും" ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കുട്ടികളുടെ കേരളാ രാജ്യാന്തര ചലചിത്രോത്സവത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അതോടൊപ്പം റഷ്യയില്‍ നടന്ന വിഷ്വല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ലണ്ടന്‍ ഇന്റര്‍നാഷണല്‍ മോഷന്പിക്ചേഴ്സ് അവാര്‍ഡ്, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഫസ്റ്റ്ടൈം ഫിലിം മേക്കേഴ്സ് തുടങ്ങിയ നിരവധി ചലചിത്രമേളകളില്‍ കൊന്നപ്പൂക്കളും മാമ്പഴവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നീന.ബി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ ആദര്‍ശ് കുര്യനാണ്.