covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 17,998,940 ആയി ഉയർന്നു. 687,786 പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരണമടഞ്ഞത്. 11,317,642 പേർ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലുമാണ് സ്ഥിതി ഏറ്റവും ഗുരുതരം.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 57000ത്തിൽ കൂടുതലാളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,764,063 ആയി. 157,896 പേരാണ് യു.എസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 2,362,480 പേർ രോഗമുക്തി നേടി. ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 42,000ത്തിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,708,876 ആയി. 93,616 പേർ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 1,884,051 ആയി.


ഇന്ത്യയിലും രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 17ലക്ഷം പിന്നിട്ടു. ഒരു ദിവസം രോഗം സ്ഥിരീകരിച്ച ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുളളത്. 55,079 പേർക്കാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് രോഗം ബാധിച്ചത്. 779 പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്തെ കൊവിഡ് മരണനിരക്ക് ദിനംപ്രതി കുറഞ്ഞ് വരികയാണെന്നും മരണനിരക്ക് ഇപ്പോൾ 2.18 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.