തിരുവനന്തപുരം: കൊവിഡ് രോഗി ആംബുലൻസിൽ കയറാതെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തിരുവനന്തപുരം പാലോട് ഇന്നലെയാണ് സംഭവം. ഇയാളെ പിടികൂടിയ പാലോട് പൊലീസുകാർ നിരീക്ഷണത്തിലാണ്. കഴിഞ്ഞമാസം 28നാണ് ഇയാളുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചത്. ഇന്നലെയാണ് പരിശോധനഫലം വന്നത്.