ആലുവ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.ആലുവ കീഴ്മാട് സ്വദേശി സി.കെ ഗോപി(70)ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു.
ലോട്ടറി വിൽപനക്കാരനായിരുന്നു ഗോപി. സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഉറവിടം വ്യക്തമല്ല. ഹൃദ്രോഗ ബാധിതനായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 81 ആയി.