ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,50,723 ആയി ഉയർന്നു.
ഇന്നലെ മാത്രം 823 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 37,364 ആയി ഉയർന്നു. 2.13 ശതമാനമാണ് കൊവിഡിനെ തുടര്‍ന്നുള്ള രാജ്യത്തെ മരണ നിരക്ക്.11.45 ലക്ഷം പേർ ഇതിനോടകം രോഗമുക്തി നേടി.65.43 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.ഇതുവരെ 1,98,21,831 സാമ്പിളുകളാണ് പരിശോധിച്ചത്.