ലക്നൗ: കൊവിഡ് ബാധിച്ച് ഉത്തർപ്രദേശിൽ മന്ത്രി മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ കാബിനറ്റ് മന്ത്രി കമൽ റാണിയാണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. ലക്നൗവിൽ ഇന്നുരാവിലെയായിരുന്നു അന്ത്യം. കൊവിഡിനെ തുടർന്ന് ഈമാസം പതിനെട്ടിനാണ് കമലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ശ്വാസകോശത്തിൽ അണുബാധയുണ്ടായി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മന്ത്രിക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. മന്ത്രിയുടെ മരണത്തെത്തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.