കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മലയാളി നഴ്സ് അമേരിക്കയിൽ ഭർത്താവിന്റെ കൈകളാൽ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടുവന്ന വാർത്തകളുടെ അടിയിൽ വന്ന കമന്റുകളെക്കുറിച്ച് ഒരു സുഹൃത്ത് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ നടി അമലാ പോൾ പങ്കുവച്ചിരുന്നു. വിവാഹ ബന്ധത്തെക്കുറിച്ചും,ഗാർഹിക പീഡനത്തെക്കുറിച്ചുമുള്ള പോസ്റ്റായിരുന്നു.
ഈ പോസ്റ്റിന് താഴെ ഒരാൾ അമല പോളിന്റെ മുൻ ഭർത്താവ് വിജയ്‌യെക്കുറിച്ച് ചോദ്യവുമായെത്തി.' എ എൽ വിജയ്‌യെ നശിപ്പിച്ചത് ആരാണ്? അതിന് എന്താണ് വിളിക്കുകയെന്നായിരുന്നു ചോദ്യം. ഇതിന് നടി നൽകിയ മറുപടി ഇങ്ങനെ ' അതിനെ വിളിക്കുക അവനവനോട് തന്നെയുള്ള ഇഷ്ടവും ആത്മാഭിമാനമാണെന്നുമാണ്' താരം കുറിച്ചു.