zone

തിരുവനന്തപുരം: കോർപ്പറേഷന് കീഴിലെ പെരുന്താന്നി, വെളളറട ഗ്രാമപഞ്ചായത്തിലെ ആറാട്ടുകുഴി, വെളളറട, കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഉദിയൻകുളങ്ങര എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണകളാക്കി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലർത്തണം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം. കരകുളം ഗ്രാമപഞ്ചായത്തിന് കീഴിലെ മുക്കോല, പ്ലാത്തറ എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.