congress

ആലുവ കടങ്ങല്ലൂരിൽ അബദ്ധത്തില്‍ നാണയം വിഴുങ്ങിയ മൂന്നു വയസുകാരൻ മരിച്ച സംഭവത്തിൽ സര്‍ക്കാരിനെിരെ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്തെത്തി. പാവങ്ങളെ ആട്ടിയകറ്റുന്നതോ കേരളമോഡൽ എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

"കൊവിഡ് ബാധിത മേഖലയിൽ നിന്ന് വരുന്നവരെ ആട്ടിപ്പായിക്കുന്നതാണോ കേരളമോഡൽ? പണം വാങ്ങാതെ കുഞ്ഞുമായി നെട്ടോട്ടമോടിയ ഓട്ടോ ഡ്രൈവർക്കുള്ള കാരുണ്യം പോലും സർക്കാർ ആശുപത്രിയിലെ ജീവനക്കാർക്കില്ലാത്തത് ആരുടെ കുഴപ്പമാണ്? കൂലിക്കാരുടെ മക്കൾക്ക് വിലയില്ലേ എന്ന അമ്മൂമ്മയുടെ ചോദ്യത്തിന് കരുതൽ മുഖ്യമന്ത്രിക്ക് ഉത്തരമുണ്ടോ ?"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണരൂപം

പാവങ്ങളെ ആട്ടിയകറ്റുന്നതോ കേരളമോഡൽ ?

കരുതൽ മനുഷ്യൻ്റെയും ടീച്ചറമ്മയുടെയും ഭരണമികവിൽ ഇന്നു പൊലിഞ്ഞത് മൂന്നു വയസുകാരൻ്റെ ജീവനാണ്.....

നാണയം വിഴുങ്ങിയ മൂന്നുവയസുകാരന് ചികിത്സ നിഷേധിച്ചത് മൂന്ന് സർക്കാർ ആശുപത്രികൾ....

കോവിഡ് കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് വന്നതിനാലാണ് ആശുപത്രികൾ പറഞ്ഞയച്ചതെന്ന് ബന്ധുക്കൾ പറയുന്നു....

കോവിഡ് ബാധിത മേഖലയിൽ നിന്ന് വരുന്നവരെ ആട്ടിപ്പായിക്കുന്നതാണോ കേരളമോഡൽ ?

പണം വാങ്ങാതെ കുഞ്ഞുമായി നെട്ടോട്ടമോടിയ ഓട്ടോ ഡ്രൈവർക്കുള്ള കാരുണ്യം പോലും സർക്കാർ ആശുപത്രിയിലെ ജീവനക്കാർക്കില്ലാത്തത് ആരുടെ കുഴപ്പമാണ് ?

കൂലിക്കാരുടെ മക്കൾക്ക് വിലയില്ലേ എന്ന അമ്മൂമ്മയുടെ ചോദ്യത്തിന് കരുതൽ മുഖ്യമന്ത്രിക്ക് ഉത്തരമുണ്ടോ ?

ആ അമ്മയുടെ കണ്ണീരിന് ടീച്ചറമ്മ സമാധാനം പറയുമോ ?