മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഡല്‍ഹി സ്വദേശിയായ രോഹിത് സരോഹയാണ് താരത്തെ വിവാഹം കഴിക്കുന്നത്. ബിസിനസുകാരനാണ് രോഹിത്. പ്രണയവിവാഹമാണ്. 2012 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു.
ഈ മാസം ഏഴിനാണ് വിവാഹം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുന്‍കരുതലുകൾ സ്വീകരിച്ചാകും വിവാഹമെന്ന് താരം വ്യക്തമാക്കി. വിവാഹവും വിവാഹ നിശ്ചയവും ഏഴാം തീയതി നടക്കും. രാവിലെ നിശ്ചയവും വൈകീട്ട് വിവാഹവുമായിരിക്കും. ഡൽഹിയിൽവച്ചായിരിക്കും ചടങ്ങ്. മൂന്നാം തീയതി മുതൽ ആഘോഷം തുടങ്ങും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ അമ്പത് പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കുകയുള്ളു. അതിഥികളോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, വിവാഹവേദിയിൽ സാനിറ്റൈസർ കരുതുമെന്നും നടി പറഞ്ഞു. അതിഥികളുടെ ആരോഗ്യത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും, അതിനാൽ വലിയ ഹാളാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും നടി വ്യക്തമാക്കി.