ന്യൂഡൽഹി: രാജ്യത്തെ തന്നെ ഏറ്റവും പഴക്കമേറിയ മാർക്കറ്റായ ഡൽഹിയിലെ ചാന്ദ്നി ചൗക്കിന് നവംബറോടെ 'പുതിയ മുഖം' കിട്ടും. ഇന്ത്യയിലെ ജർമ്മൻ അംബാസഡറായ വാൾട്ടർ ജെ ലിൻഡ്നർ ട്വീറ്റ് ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'ഈ നടപ്പാത നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? അതെ, ഇത് ഡൽഹിയുടെ ഏറ്റവും പഴയ മാർക്കറ്റായ ചാന്ദ്നി ചൗക്കാണ്. ഒരുകാലത്ത് കാറുകളുടെയും റിക്ഷകളുടെയും ശബ്ദവും നിറഞ്ഞിരുന്ന ഇവിടം ഇപ്പോൾ ട്രാഫിക് രഹിത മേഖലയാക്കുകയാണ്! ഒരു വലിയ പരിവർത്തനവും, സംരംഭവും നവംബറോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു, 'വീഡിയോയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തു.
Do you recognize this walkway? Yes, it’s Delhi’s iconic #chandnichowk. Once full of cars, rikshaws & noise, it is getting a facelift & being turned into a traffic-free zone! A great transforms & initiave expected to be completed by November. 🇮🇳🇩🇪 pic.twitter.com/2ZDz4Zwcf4
— Walter J. Lindner (@AmbLindnerIndia) July 31, 2020
മാർക്കറ്റിനെ ട്രാഫിക് രഹിത മേഖലയാക്കാനുള്ള സംരംഭത്തെ ഇന്ത്യയിലെ ജർമ്മൻ അംബാസഡർ തന്റെ വീഡിയോയിൽ പ്രശംസിച്ചു. 'ഞങ്ങൾ ഇതിനെ പിന്തുണയ്ക്കണം, കാരണം ഇത് ഡൽഹിയെ കൂടുതൽ ആസ്വാദ്യകരമായ നഗരമാക്കി മാറ്റുന്നു. കൂടുതൽ പച്ചപ്പും, ശുദ്ധവായുവും കിട്ടും. ശബ്ദ മലിനീകരണവും കുറവാണ്. ഇത് വളരെ നല്ല ആശയമാണെന്ന് ഞാൻ കരുതുന്നു.'-അവർ പറഞ്ഞു. ചാന്ദ്നി ചൗക്ക് പുനർവികസന പദ്ധതിക്ക് കീഴിലുള്ള പ്രധാന പ്രദേശം നവംബർ ആദ്യവാരം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.