covid

വാഷിംഗ്ടൺ: നീണ്ട ലോക്ക്ഡൗണിന് ശേഷം അമേരിക്കയിൽ സ്കൂൾ തുറന്നതിന് പിന്നാലെ വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സഹപാഠികൾ കൂട്ടത്തോടെ ക്വാറന്റൈനിലായി. ഇന്ത്യാനാ ഗ്രീൻഫീൽഡ് സെൻട്രൽ കമ്മ്യൂണിറ്റി സ്കൂളിലാണ് സംഭവം. സ്‌കൂൾ തുടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. യു.എസ് പ്രസിഡന്റ് ഡാെണാൾഡ് ട്രംപിന്റെ നിർദ്ദേശത്തെ തുടർന്നാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ഉടൻ കുട്ടിയെ ഐസൊലേഷനിലേക്ക് മാറ്റിയ സ്കൂൾ അധികൃതർ മറ്റു രക്ഷാകർത്താക്കളെ വിവരം അറിയിക്കുകയും ചെയ്തു. വിദ്യാർത്ഥിയുമായി സമ്പർക്കത്തിലിരുന്നവരോട് രണ്ടാഴ്ച നിർബന്ധിത ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചു. ക്ളാസ് മുറികളിൽ അണുനശീകരണവും നടത്തി.

കുട്ടിയുമായി അടുത്ത ബന്ധം പുലർത്താത്ത വിദ്യാർത്ഥികളും അദ്ധ്യാപകരും അടുത്ത ദിവസം മുതൽ സ്കൂളിലെത്തി. ഓൺലൈനായി ക്ളാസ് തുടരാൻ നടത്തിയ അഭിപ്രായ സർവേയിൽ 600 കുട്ടികൾ മാത്രമാണ് അതിനെ പിന്തുണച്ചത്. ബാക്കിയുള്ളവർ മുഴുവൻ സ്കൂളിലെത്താനാണ് താത്പര്യപ്പെട്ടത്.