ന്യൂഡൽഹി: യുവതി ഓടിച്ച കാര്‍ കടയിലേക്ക് പാഞ്ഞുകയറി നാലു പേര്‍ക്ക് പരിക്ക്. സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച റോഷ്നി അറോറ(29) അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ഡൽഹി ലജ്‌പത് നഗറിലെ അമർ കോളനിയിലാണ് സംഭവം നടന്നത്.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാറിലിരുന്ന് ഐസ്ക്രീം കഴിക്കുന്നതിനിടെ അടുത്തിരുന്ന നായ തന്റെ മേൽ ചാടിയപ്പോൾ അറിയാതെ ആക്സിലറേറ്റർ അമർത്തിയെന്നാണു യുവതി പൊലീസിനോട് പറഞ്ഞു.
മുന്നോട്ടു നീങ്ങിയ കാർ ഐസ്ക്രീം കച്ചവടക്കാരനെയും മറ്റു മൂന്ന് പേരെയും ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയിൽ യുവതി മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തി.