jafeer-idukky

ജാഫർ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി സലാവുദ്ദീൻ അബ്ദുൾ ഖാദർ സംവിധാനം ചെയ്യുന്ന ബക്രീദ് സംഗീത ആൽബം തൗഫീക്ക് പുറത്തിറങ്ങി. ഹക്കിം അബ്ദുൾ റഹ്മാൻ എഴുതിയ വരികൾക്ക് ശ്യാം ധർമ്മൻ സംഗീതം പകരുന്നു. കലാഭവൻ നവാസ് ,ശ്യാം ധർമ്മൻ എന്നിവർ ചേർന്നാണ് ഗാനം ആലപിക്കുന്നത്. മുക്രി ജബ്ബാറിന് ഒരൊറ്റ ആഗ്രഹമേയുള്ളു. ഹജ്ജിന് പോവണം.. അതിനുള്ള ഒരുക്കം നടക്കുമ്പോഴാണ് കോവിഡ് പടരുന്നത്. മ്യൂസിക് വാലി,ഏ ജി വിഷൻ,ഹദീൽസ് മില്ലിജോബ് എന്നിവ ബാനറിൽ നിർമ്മിക്കുന്ന ഈ മ്യൂസിക് ആൽബത്തിന്റെ തിരക്കഥ അജിത് എൻ വി എഴുതുന്നു