ഷെയ് ൻ നിഗത്തിനെ നായകനാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഖൽബിലെ ടൈറ്റിൽ സോംഗ് പുറത്തിറങ്ങി. മമ്മൂട്ടിയാണ് ഗാനം പുറത്തുവിട്ടത്. പടച്ചവൻ നിന്നെ പടച്ചപ്പോൾ മിഴികൾ കരികൊണ്ടുവരച്ചപ്പോൾ എന്നെ ഒാർത്തു കാണും എന്നു തുടങ്ങുന്ന വരികൾ രചിച്ചത് സുഹൈൽ കോയയാണ്. വിമൽ നാസറും റെനീഷ് ബഷീറും ചേർന്ന് സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രത്തിൽ 12 ഗാനങ്ങളുണ്ട്.സിനിമ പ്രാന്തൻ പ്രൊഡ ക് ഷൻസിനൊപ്പം അമരാവതി ക്രിയേഷൻസിന്റെ ബാനറിൽ സംവിധായകൻ സാജിദ് യഹിയയും അമരാവിതി രാധാകൃഷ്ണനും ചേർന്നാണ് ഖൽബ്. അതേസമയം ഉല്ലാസം, വെയിൽ എന്നീ ഷെയ് ൻ നിഗം ചിത്രങ്ങൾ റിലീസനു ഒരുങ്ങുകയാണ്.