amitabh-bachan

മുബെയ്: കൊവിഡ് ബാധിച്ചു നാനാവതി ആശുപത്രിയില്‍ കഴി‌ഞ്ഞിരുന്ന ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ കൊവിഡ് ഫലം നെഗറ്റീവ്. ഫലം നെഗറ്റീവ് ആയതോടെ ബിഗ് ബി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. അഭിഷേക് ബച്ചനാണ് വിവരം ട്വീറ്ററിലൂടെ പങ്കുവച്ചത്.

'എന്റെ പിതാവ് തന്റെ ഏറ്റവും പുതിയ കോവിഡ് -19 പരിശോധനയില്‍ നെഗറ്റീവ് ആകുകയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. അദ്ദേഹം ഇനി വീട്ടിൽ വിശ്രമിക്കും. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നന്ദി.' അഭിഷേക് ട്വീറ്ററിൽ കുറിച്ചു. ഐശ്വര്യ റായിക്കും ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ തിങ്കളാഴ്ച ഐശ്വര്യയും മകള്‍ ആരാധ്യയും ആശുപത്രി വിട്ടിരുന്നു.

10 ദിവസത്തിന് ശേഷമാണ് ഐശ്വര്യ റായിയെയും മകളെയും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ നിന്ന തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്. അഭിഷേക് ബച്ചന്‍ ഇപ്പോഴും നാനാവതി ആശുപത്രിയില്‍ തുടരുകയാണ്.

ഐശ്വര്യയും ആരാധ്യയും ആശുപത്രിവിട്ടത് അഭിഷേക് ബച്ചൻ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ജൂലായ് 11 നാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്.