ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചു. രാജഭവൻ ജീവനക്കാരിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ സ്രവപരിശോധനയിലാണ് ഗവര്‍ണര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാജഭവനിലെ 87 ജീവനക്കാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്..
ഗവര്‍ണറെ പരിശോധിച്ച രാജ്ഭവന്‍ മെഡിക്കല്‍ ഓഫീസര്‍ അദ്ദേഹം ആരോഗ്യവാനാണെന്ന് വ്യക്തമാക്കിയതായി രാജ്ഭവന്‍ നേരത്തെ പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ സ്വയം ക്വാറന്റീനില്‍ പോകുകയാണെന്നും രാജ് ഭവന്‍ വ്യക്തമാക്കിയിരുന്നു.