കൊൽക്കത്ത : വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ടെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. ഇൗ സീസണിൽ എങ്ങനെ അത് നടത്താനാും എന്ന കാര്യം ചർച്ചചെയ്യുമെന്ന് പറഞ്ഞ ഗാംഗുലി വിശദാംശങ്ങളിലേക്ക് കടന്നില്ല. അതേസമയം കഴിഞ്ഞ സീസണിലേതുപോലെ വനിതകളുടെ രണ്ടോ മൂന്നോ ടീമുകൾ രൂപീകരിച്ച് ഐ.പി.എല്ലിനിടയിൽ ചലഞ്ചർ ട്രോഫി മാതൃകയിലുള്ള ടൂർണമെന്റാകും നടത്തുകയെന്ന് മറ്റൊരു ബി.സി.സി.ഐ ഭാരവാഹി പറഞ്ഞു.
ഇന്ത്യൻ വനിതാതാരങ്ങളായ മിഥാലി രാജ്, ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന തുടങ്ങിയവർ ബി.സി.സി.ഐ വാഗ്ദാനം സ്വാഗതം ചെയ്തു.