asadullah-

കാബൂൾ: ഇസ്ലാമിക് സ്റ്റേറ്റിന്റെ രഹസ്യാന്വേഷണവിഭാഗം മേധാവി അസാദുള്ള ഒറാക്സായിയെ വധിച്ചതായി അഫ്ഗാനിസ്ഥാൻ. ഇറാനിലെ ഖൊറാസാൻ പ്രവിശ്യയിലെ ഐസിസിന്റെ(ഐ.എസ്.കെ.പി)​ ബുദ്ധികേന്ദ്രമാണ് അസാദുള്ള. മാർച്ച് 25ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഐ.എസ്.കെ.പിയാണെന്നാണ് റിപ്പോർട്ടുകൾ. ഗുരുദ്വാരയിലെ ഭീകരാക്രമണത്തിൽ 25 സിഖുകാർ കൊല്ലപ്പെട്ടിരുന്നു. നംഗർഹാർ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദിൽ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് അസാദുള്ളയെ വധിച്ചതെന്ന് ദേശീയ ഡയറക്ടറേറ്റ് ഒഫ് സെക്യൂരിറ്റി അറിയിച്ചു.

അഫ്ഗാനിസ്ഥാനിൽ മുമ്പ് നടന്ന നിരവധി ഭീകരാക്രമണങ്ങൾക്കുപിന്നിൽ അസാദുള്ള ഉൾപ്പെടുന്ന സംഘമാണ്. ഇക്കഴിഞ്ഞ ഏപ്രിലിൽ ഐ.എസ്.കെ.പി നേതാവ് അബ്ദുള്ള ഒറാക്സായിയെന്ന അസ്ലം ഫറൂഖിയെയും 19 ഐസിസ് ഭീകരരെയും അഫ്ഗാനിസ്ഥാൻ അറസ്റ്റ് ചെയ്തിരുന്നു.