കോഴിക്കോട്: മലപ്പുറം സ്വദേശിയും ഓസോൺ എഫ് സി മുൻതാരവുമായ ഫസ്‌ലു റഹ്മാൻ ഗോകുലം കേരള എഫ്.സിയുമായി കരാറിലൊപ്പിട്ടു.
സാറ്റ് തിരൂരിനു വേണ്ടി കളിച്ചുതുടങ്ങിയ മലപ്പുറം താനൂർ സ്വദേശിയായ ഫസ്‌ലു സന്തോഷ് ട്രോഫി, കേരള പ്രീമിയർ ലീഗ് എന്നീ ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്. കൂടാതെ ത്രിപുര ലീഗിൽ ടോപ് സ്‌കോററായിരുന്നു . ബാംഗ്ലൂർ സൂപ്പർ ഡിവിഷൻ ചാമ്പ്യൻസ് ആയ ഓസോൺ എഫ്.സിയിക്കുവേണ്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചു. സന്തോഷ് ട്രോഫിയിൽ ത്രിപുരയ്ക്കു വേണ്ടി രണ്ടു ഗോളുകൾ നേടി.