baby

അഗർത്തല: ത്രിപുരയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണിത്. വ്യാഴാഴ്ച അഗർത്തല ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. കുട്ടിയുടെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കുഞ്ഞിനും വൈറസ് ബാധിച്ചെന്ന് കണ്ടെത്തിയത്. രോഗം മൂർച്ഛിച്ച് ശനിയാഴ്ച കുട്ടി മരിച്ചു. ത്രിപുരയിൽ ഇതുവരെ 23 കൊവിഡ് മരണം. ആകെ രോഗികൾ 5223 ആയി.