തിരുവനന്തപുരം: തലസ്ഥാനത്തെ റവന്യു ഇന്റലിജൻസ് ഓഫീസിൽ മോഷണ ശ്രമം. തിരുവനന്തപുരം വഞ്ചിയൂരുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഓഫീസിലാണ് മോഷണ ശ്രമം നടന്നത്. 2018 ലെ വിമാനത്താവള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിച്ചിരുന്ന ഓഫീസിലാണ് മോഷണശ്രമം നടന്നത്
ഇന്ന് ഉച്ചയോടെ ഓഫീസ് അണുവിമുക്തമാക്കാൻ എത്തിയ ശുചീകരണ തൊഴിലാളിയാണ് മുൻവാതിൽ തകർക്കപ്പെട്ടതായി കണ്ടത്. രേഖകൾ നഷ്ടമായിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്നലെ രാത്രിയോടെ മോഷ്ടാക്കൾ എത്തിയെന്നാണ് കരുതുന്നത്.