റോം : യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള ഗോൾഡൻ ഷൂ ഇറ്റാലിയൻ ക്ളബ് ലാസിയോയുടെ സിറോ ഇമ്മൊബൈൽ സ്വന്തമാക്കി. അവസാന മത്സരത്തിൽ നാപ്പോളിക്കെതിരെയും സ്കോർ ചെയ്ത ഇമ്മൊബൈൽ 36 ഗോളുകളാണ് ആകെ നേടിയത്. ബയേൺ മ്യൂണിക്കിന്റെ റോബർട്ടോ ലെവൻഡോവ്സ്കി 34 ഗോളുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. യുവന്റസിനായി 31 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാം സ്ഥാനത്തായി.