
2013 ല്‍ യൂട്യൂബില്‍ തരംഗമായി മാറിയ കുളിസീന്‍ എന്ന ഹ്രസ്വ ചിത്രത്തിന്റെ രണ്ടാം ഭാഗം 'മറ്റൊരു കടവില്‍' പുറത്തിറക്കി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണിയറപ്രവര്‍ത്തകര്‍ രണ്ടാം ഭാഗവുമായി എത്തിയിരിക്കുന്നത്. ആര്‍ജെ മാത്തുക്കുട്ടിയും വൈഗയും കേന്ദ്രകഥാപാത്രങ്ങളായെത്തി രാഹുല്‍ കെ. ഷാജി സംവിധാനം ചെയ്ത്, സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഹ്രസ്വ ചിത്രമാണ് കുളിസീന്‍.
ഇതിന്റെ രണ്ടാം ഭാഗമായ മറ്റൊരു കടവില്‍ എന്ന ഹ്രസ്വ ചിത്രത്തില്‍ സംവിധായകനും നടനുമായ ജൂഡ് ആന്റെണി ജോസഫും നടി സ്വാസികയുമാണ് അഭിനയിച്ചിരിക്കുന്നത്. നീന്തല്‍ അറിയാത്ത ഒരു ഭര്‍ത്താവും നീന്തിക്കുളിക്കാന്‍ ഏറെ ഇഷ്ടമുള്ളൊരു ഭാര്യയും വിവാഹിതരായാല്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെ കഥ പറയുന്നതാണ് ചിത്രം. യൂട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അരലക്ഷത്തിലേറെ കാഴ്ചക്കാരെ ചിത്രം നേടിക്കഴിഞ്ഞു.ആദ്യ ഭാഗം ഒരുക്കിയ രാഹുല്‍ കെ. ഷാജി തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്.
ഏരിയ ഹെന്ന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ നായര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പാഷാണം ഷാജിയും സംവിധായകന്‍ ബോബന്‍ സാമുവലും കുളിസീന്‍ ആദ്യഭാഗത്തിലെ നായകനായിരുന്ന മാത്തുക്കുട്ടിയും അഭിനയിച്ചിട്ടുണ്ട്. സംഗീത സംവിധാനം രാഹുല്‍ രാജ്, തിരക്കഥ സംഭാഷണം സുമേഷ് മധു, കഥ രാഹുല്‍ കെ. ഷാജി, സുമേഷ് മധു, ക്യാമറ രാജേഷ് സുബ്രമണ്യം, എക്‌സി.പ്രൊഡ്യൂസര്‍ ഷാജി കോമത്താട്ട്, എഡിറ്റ് അശ്വിന്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ലിബിന്‍ വര്‍ഗീസ്, സ്റ്റില്‍സ് ജിഷ്ണു കൈലാസ് തുടങ്ങിയവരാണ്.