ipl-

ന്യൂഡൽഹി: ഈ വർഷത്തെ ഐ.പി.എൽ മത്സരങ്ങൾ യു.എ.ഇയിൽ നടത്തുന്നതിന് സർക്കാരിന്റെ അനുമതി. സെപ്തംബർ 19 മുതൽ നവംബർ പത്ത് വരെയാണ് യു.എ.ഇയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടത്തുന്നത്. നവംബർ പത്തിനാണ് ഫൈനൽ. ഐ.പി.എല്‍ സ്പോണ്‍സറായി ചൈനീസ് ബ്രാൻഡായ വിവോ തുടരും. കൊവിഡ് മാനദണ്ഡങ്ങൾ തീരുമാനിക്കാൻ നാളെ ഫ്രാഞ്ചൈസികളുമായി യോഗം ചേരും.

ഒരു ടീമിൽ പരമാവധി 24 കളിക്കാരാവും ഉണ്ടാകുക. 10 ദിവസം രണ്ടു മത്സരങ്ങൾ വീതം നടക്കും. പകൽ മത്സരം ഉച്ചക്ക് ശേഷം 3:30 ന് തുടങ്ങാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ല.

മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐ..പി..എല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. അന്താരാഷ്‌ട്ര വിമാന സര്‍വീസിന് പല രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ട്വന്‍റി 20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഐ.പി.എല്‍ നടത്താനുള്ള നീക്കം ബി.സി.സി.ഐ സജീവമാക്കിയത്.