ലാഹോർ:പാകിസ്ഥാനി മാദ്ധ്യമമായ 'ഡോണി'ന്റെ വാർത്താ ചാനൽ ഹാക്കർമാർ ഹാക്ക് ചെയ്തതായി വിവരം. പാകിസ്ഥാൻ സമയം, ഇന്നുച്ചയ്ക്ക് മൂന്നര മണിയോട് അടുപ്പിച്ചാണ് വാർത്താ ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. വാർത്താ ചാനൽ പരസ്യം സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്നപ്പോഴാണ്, ചാനൽ കണ്ടുകൊണ്ടിരുന്നവരെ ഞെട്ടിച്ചുകൊണ്ട് ടി.വിയിൽ ഇന്ത്യൻ പതാക പ്രത്യക്ഷപ്പെട്ടത്.
Just In: Dawn Channel was hacked and started broadcasting Tiranga!!
Jai Hind🇮🇳pic.twitter.com/PGh2ibozLe— 𝕯𝖆𝖓𝖌𝖊𝖗 (@TheDangerOP) August 2, 2020
പതാകയോടൊപ്പം പരസ്യത്തെ മറച്ചുകൊണ്ട് 'ഹാപ്പി ഇൻഡിപെൻഡൻസ് ഡേ' എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ എത്ര നേരത്തേക്കാണ് ഇന്ത്യൻ പതാക ചാനലിൽ കാണിച്ചതെന്നോ ചാനൽ പഴയ നിലയ്ക്ക് സംപ്രേക്ഷണം നടത്താൻ ആരംഭിച്ചിട്ടുണ്ടോ എന്നുള്ള കാര്യങ്ങൾ വെളിവായിട്ടില്ല.
Dawn news channels of Pakistan hacked by Hackers
Tri flag on live TV pic.twitter.com/xf4SBvENHj— News Jockey (@jockey_news) August 2, 2020
ചാനലിൽ ഇന്ത്യൻ പതാക വന്നത് ശ്രദ്ധയിൽ പെട്ട നിരവധി പേർ സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. സംഭവത്തെ കുറിച്ച് 'അടിയന്തര അന്വേഷണം' ആരംഭിച്ചിട്ടുണ്ടെന്ന് 'ഡോൺ' മാദ്ധ്യമസ്ഥാപനം ട്വിറ്റർ വഴി അറിയിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് ഇന്ത്യൻ ഹാക്കർമാരാണെന്നാണ് അനുമാനം.