സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമായി ലോക്ക്ഡൗൺ കാലത്തും സജീവമാണ് യുനടി സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരാണ് സാനിയയ്ക്ക് ഉള്ളത്. സാനിയയുടെ കിടിലൻ ഫോട്ടോഷൂട്ട് സീരീസാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നൃത്തത്തിന്റെ പശ്ചാതലത്തിൽ ചിത്രീകരിച്ച സീരീസിലെ സാനിയ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരിക്കുന്നത്. . ദി ബോഹീമിയൻ ഗ്രോവ് എന്ന ഇൻസ്റ്റഗ്രാം പേജാണ് സീരീസ് അവതരിപ്പിച്ചത്. ഫാഷൻ കൺസെ്ര്രപ് ഡയറക്ടറായ അച്ചുവിന്റെ ആശയമാണ് ഈ ഫോട്ടോഷൂട്ട്. ഫോട്ടോഗ്രാഫർ ടിജോ ജോൺ ആണ് ചിത്രങ്ങൾ പകർത്തിയത്.
. 'ഭൂമി നിങ്ങളുടെ അവയവങ്ങളെ അവകാശപ്പെടുത്തുമ്പോൾ നിങ്ങൾ ശരിക്കും നൃത്തം ചെയ്യും', എന്ന ഖലീൽ ജിബ്രാന്റെ വരികളാണ് ചിത്രങ്ങൾക്കൊപ്പം സാനിയ കുറിച്ചത്. നടി റിമ കല്ലിങ്കൽ അടക്കമുള്ളവർ ചിത്രത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.