soubin-

സൗബിൻ ഷാഹിർ നായകനാകുന്ന 'ജിന്ന്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ ദുൽഖർ സൽമാൻ ആണ് പോസ്റ്റർ പുറത്തു വിട്ടത്. സിദ്ധാർത്ഥ് ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം മോഷൻ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഹാസ്യ പശ്ചാത്തലത്തിലുള്ള സിനിമയാണ് ജിന്ന്.

ദുൽഖർ സൽമാൻ നായകനായ കലി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് ജിന്നിന് തിരക്കഥ ഒരുക്കുന്നത്. ശാന്തി ബാലചന്ദ്രനാണ് നായിക.

നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നീ സിനിമകൾക്ക് ശേഷമുള്ള സിദ്ധാർത്ഥിന്റെ ചിത്രമാണ് ജിന്ന്.