കറികൾക്ക് രുചിയ്‌ക്ക് കടുക് വേണം . എന്നാൽ നമുക്ക് അത്ര പരിചിതമല്ലാത്ത കടുക് ഇലയ്‌ക്കും ധാരാളം ഗുണങ്ങൾ ഉണ്ട്. പോഷകങ്ങളും നാരുകളും കാത്സ്യവും പൊട്ടാസ്യവും ഇരുമ്പും ആന്റി-ഓക്സിഡന്റുകളും കൂടാതെ വിറ്റാമിൻ എ,ബി 6,സി,കെ, തുടങ്ങി ശരീരത്തിനാവശ്യമായ പലതരം പോഷകഘടകങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്.
കാൻസർ,ഹൃദയരോഗങ്ങൾ,അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുന്ന, സ്വതന്ത്ര റാഡിക്കലുകളെ നശിപ്പിക്കാൻ ഇതിലെ ആന്റി- ഓക്സിഡന്റുകൾക്ക് സാധിക്കും. ശ്വാസകോശം,സ്തനം,ഗർഭാശയം,മൂത്രനാളം,പ്രോസ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലെ കാൻസറുകളെ പ്രതിരോധിക്കാൻ കടുക് ഇലകൾക്ക് കഴിവുണ്ട്.
രക്തം കട്ടപിടിക്കാതിരിക്കാനും ഹൃദയത്തിന്റെയും പേശികളുടേയും ആരോഗ്യത്തിനും സഹായിക്കുന്ന വിറ്രാമിൻ കെയുടെ കലവറയാണ് ഇത്. വിറ്രാമിൻ സി,എ എന്നിവയിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയും വർദ്ധിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനും നല്ല ദഹനത്തിനും കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും.