ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 18,226,592 ആയി ഉയർന്നു. 692,420 പേരാണ് വൈറസ്ബാധ മൂലം മരണമടഞ്ഞത്. 11,439,257പേർ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലുമാണ് സ്ഥിതി അതീവ ഗുരുതരം.
അമേരിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48 ലക്ഷം പിന്നിട്ടു. മരണ സംഖ്യ 158,365 ആയി. 2,380,217 പേർ സുഖം പ്രാപിച്ചു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,733,677ആയി. 94,130 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 1,884,051പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ കൊവിഡ് രോഗികൾ 18 ലക്ഷം കടന്നു. മരണം 38,000 പിന്നിട്ടു. ശനിയാഴ്ച 55,117 പുതിയ രോഗികളും 854 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 51,225 പേർക്ക് കൊവിഡ് രോഗമുക്തിയുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ആകെ രോഗ മുക്തരുടെ ആകെ എണ്ണം 11,45,629 ആയി. രോഗമുക്തി നിരക്ക് 65.44 ശതമാനമായി ഉയർന്നു. മരണനിരക്ക് 2.13 ശതമാനം. അതേസമയം, കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു..