കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക്ഡൗണിൽ ആശയക്കുഴപ്പം. ആദ്യം പ്രധാന റോഡുകളും പാലങ്ങളും അടയ്ക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ പിന്നീട് തീരുമാനം മാറ്റി രാവിലെ തുറന്ന പാലങ്ങളെല്ലാം ഒമ്പത് മണി കഴിഞ്ഞതോടെ അടച്ചു.
തോപ്പുംപടി ബി.ഒ.ടി പാലം അടച്ചതോടെ നിരവധി പേർ പാലത്തിനടുത്ത് റോഡിൽ കുടുങ്ങി. ആശയക്കുഴപ്പമില്ലെന്നും ലോക്ക്ഡൗൺ നടപ്പാക്കാനെടുത്ത കാലതാമസം മാത്രമാണ് നിലവിലുണ്ടായതെന്നും ജില്ലാ കളക്‌ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.