ന്യൂഡൽഹി: പഴകിയ ഹോട്ടൽ ഭക്ഷണം പിടികൂടിയ വീഡിയോയും, ആഹാരത്തിൽ പാറ്റയോ മറ്റോ വീണുകിടക്കുന്ന വീഡിയോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഡൽഹിയിലെ മികച്ച റെസ്റ്റോറന്റുകളിലൊന്നായ ശരവണ ഭവനിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
ശരവണ ഭവനിൽ ഭക്ഷണം കഴിക്കാൻ പോയയാൾ സാമ്പാറിൽ ചത്ത പല്ലിയെ കണ്ട് ഞെട്ടി.പരാതിക്കാരനായ പങ്കജ് അഗർവാൾ തന്റെ സുഹൃത്തുക്കളോടൊപ്പം ഫത്തേപുരിയിൽ നിന്നുള്ള കൊണാട്ട് പ്ലേസ് ഏരിയയിലെ റെസ്റ്റോറന്റ് സന്ദർശിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, ഒരാൾ ചത്ത പല്ലിയെ ഒരു സ്പൂണിൽ എടുത്ത് കാണിക്കുന്നു. വീഡിയോയിൽ, പല്ലിയുടെ പകുതി കാണുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പങ്കജ് റെസ്റ്റോറന്റിലെ ജീവനക്കാരനോട് ആക്രോശിക്കുന്നത് കാണാം.പകുതി കഴിച്ച ഭക്ഷണത്തോടൊപ്പം, റെസ്റ്റോറന്റിന്റെ പേര് കാണിക്കുന്ന മെനു കാർഡും വീഡിയോയിൽ വ്യക്തമാണ്.
A dead lizard found in sambar at most popular restaurant saravana Bhavan, Connaught Place (CP), New Delhi pic.twitter.com/yAwqBX7PvD
— Golden corner (@supermanleh) August 2, 2020
'ഞാൻ ഇത് എന്റെ വായിൽ നിന്ന് പുറത്തെടുത്തു. പല്ലിയുടെ പകുതി കാണുന്നില്ല'- പങ്കജ് പറയുന്നത് കേൾക്കാം. റെസ്റ്റോറന്റിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. റെസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.