rakhi

ഇൻഡോർ: പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനായി വിചിത്ര നിർദേശം മുന്നോട്ടുവച്ച് മദ്ധ്യപ്രദേശ് ഹൈക്കോടതി. രക്ഷാ ബന്ധൻ ദിവസം പരാതിക്കാരിക്ക് രാഖി കെട്ടാനും, എപ്പോഴും അവളെ സംരക്ഷിക്കുമെന്ന് വാഗ്ദ്ധാനം നൽകാനുമാണ് കോടതി നൽകിയ നിർദേശം.

പരാതിക്കാരിക്ക് 11,000 രൂപ യുവതിക്ക് നൽകണമെന്നുംപ്രതി വിക്രം ബാഗ്രിക്ക് കോടതി നിർദേശം നൽകി. 'ജാമ്യാപേക്ഷ സമർപ്പിച്ചയാൾ ഭാര്യയോടൊപ്പം 2020 ഓഗസ്റ്റ് 3 ന് രാവിലെ 11 ന് ഒരു പെട്ടി മധുരപലഹാരവുമായി പരാതിക്കാരിയുടെ വീട്ടിൽ പോകണം.ഇനിയുള്ള കാലം തന്റെ കഴിവിന്റെ പരമാവധി അവളെ സംരക്ഷിക്കുമെന്ന വാഗ്ദ്ധാനവും രാഖി കെട്ടുന്നതിനൊപ്പം നൽകണം' ജസ്റ്റിസ് രോഹിത് ആര്യയുടെ സിംഗിൾ ജഡ്ജി ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.

ഏപ്രിൽ 20 ന് ഇൻഡോറിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള ഉജ്ജൈനിലെ 30 കാരിയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചുകയറി, പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ബാഗ്രി. പരാതിക്കാരിയുടെ മകന് 5000 രൂപ നൽകാനും കോടതി നിർദേശിച്ചു.